Select Language Malayalamkeyboard_arrow_down

സൗഹൃദവും പ്രണയവുമായി ഷാഫിയുടെ 'ചില്‍ഡ്രന്‍സ് പാര്‍ക്ക്'; ഈദ് റിലീസിന്

Monday, May 13, 2019 @ 05:37 PM

യുവതാരങ്ങളെ അണിനിരത്തി ഹിറ്റ് സംവിധായകന്‍ ഷാഫി സംവിധാനം ചെയ്യുന്ന 'ചില്‍ഡ്രന്‍സ് പാര്‍ക്ക്' റിലീസിന് ഒരുങ്ങി. സൗഹൃദവും പ്രണയവും പ്രമേയമാകുന്ന സിനിമയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷറഫുദ്ദീന്‍, ധ്രുവന്‍, മാനസ രാധാകൃഷ്ണന്‍, ഗായത്രി സുരേഷ്, സൗമ്യ മേനോന്‍ എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റാഫിയാണ്. ചിത്രം ജൂണ്‍ 6-ന് കൊച്ചിന്‍ ഫിലിംസ് പ്രദര്‍ശനത്തിന് എത്തിക്കുന്നു.


സിനിമയിലെ ആദ്യ വീഡിയോ സോങ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നജീം അര്‍ഷാദ് ആലപിച്ച 'എന്തോരം' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകരുന്നത് അരുണ്‍ രാജ്. 


അടഞ്ഞു കിടക്കുന്ന ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് തുറക്കുന്നതും അവിടേയ്ക്ക് യുവാക്കളായ മൂന്നു പേര്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. മധു, ഹരീഷ് കണാരന്‍, റാഫി, ബേസില്‍ ജോസഫ്, നോബി, ജോയ് മാത്യു, ശിവജി ഗുരുവായൂര്‍, കലാഭവന്‍ ഹനീഫ്, ജെയ്‌സ്, ഫൈസല്‍, ഷഫീഖ് റഹ്മാന്‍, പൊന്നമ്മ ബാബു, പൂജിത മേനോന്‍, ഇന്ദ്രജിത്ത് ജഗന്‍ എന്നിവരാണ് മറ്റു പ്രധ്‌ന വേഷങ്ങളില്‍ എത്തുന്നത്. 


ഛായാഹ്രഹണം ഫൈസല്‍ അലി നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് വി. സാജന്‍. കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍, രൂപേഷ് ഓമന എന്നിവര്‍ ചേര്‍ന്ന് നിര്‍മാണം നിര്‍വ്വഹിക്കുന്നു. ഊട്ടി, മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.


'ഒരു പഴയ ബോംബ് കഥ' എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ഷാഫി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ബിബിന്‍ ജോര്‍ജ് നായകനായ ചിത്രം ബോക്സ് ഓഫീസില്‍ വിജയം നേടിയിരുന്നു.

ഈ വാർത്ത ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ലൈക്‌ ബട്ടൺ ക്ലിക്ക് ചെയ്യുക

Categories : New Releases |

Recent Posts

ആഷിഖ് അബു ചിത്രം 'വൈറസ്' ട്രെയ്‌ലർ...

മാസങ്ങൾക്കു മുൻപ് കേരളത്തെ വിറപ്പിച്ച നിപ്പയുടെ കഥപറയുന്ന ആഷിഖ് അബു ചിത്രമായ 'വൈറസി'ന്റെ ട്രെയ...

'രാജയും കൂട്ടരുമെത്തി' ; 'മധുരരാജ'യ...

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജയും കൂട്ടരും തീയറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാ...

'ഓട്ടം'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തു...

ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ മഴവില്‍ മനോരമ ചാനലില്‍ നടന്ന നായിക നായകന്...

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍...

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയ...

ത്രസിപ്പിക്കുന്ന ആക്ഷനുമായി 'ട്രിപ്...

ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രിപ്പിള്‍ ത്രെട്ട്. ചിത്ര...

ഹോളിവുഡ് അനിമേഷൻ ചിത്രം ഫ്രോസണ്‍ രണ...

വാള്‍ട് ഡിസ്നിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഫ്രോസണ്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്&#...

പ്രണയ ദിനത്തിൽ എന്‍ ജി കെ ട്രെയിലറു...

സൂര്യ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എന്‍ ജി കെ എന്ന ചിത്രത്തിന്റെ ട്രെയിലർ പു...

'മെഹന്ദി സര്‍ക്കസ്' ട്രെയിലർ പുറത്ത...

ശരവണ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മെഹന്ദി സര്‍ക്കസ്' എന്ന ചിത്രത്തിലെ ട്രെയിലർ അണ...

അഭിമന്യുവിന്റെ ജീവിതകഥ; 'പത്മവ്യൂഹത...

മഹാരാജാസ് കോളെജില്‍ അക്രമികളുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് അഭിമന്യൂവിന്റ...

ഹൊറര്‍ ത്രില്ലര്‍ 'നീയാ 2' ട്രൈലര്‍...

തമിഴില്‍ മറ്റൊരു ഹൊറര്‍ ത്രില്ലര്‍ കൂടി റിലീസിന് ഒരുങ്ങുന്നു. എല്‍. സുരേഷ്...