Select Language Malayalamkeyboard_arrow_down

പ്രണയത്തിന്റെ പുതിയ സമവാക്യവുമായി ഷെയ്‌നിന്റെ 'ഇഷ്‌ക്'; മെയ് 17 മുതല്‍ പ്രദര്‍ശനത്തിന്

Saturday, May 11, 2019 @ 12:51 PM

യുവതാരം ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന റൊമാന്റിക് ചിത്രമായ 'ഇഷ്‌ക്' റിലീസിന് ഒരുങ്ങുന്നു. ആന്‍ ശീതളാണ് നായിക. വ്യത്യസ്തമായ പ്രണയകഥ പറയുന്ന ചിത്രം നവാഗതനായ അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. സെന്‍സറിംഗില്‍ യു/എ സര്‍ട്ടിഫിക്കേറ്റ് നേടിയ ചിത്രം മെയ് 17-ന് പുറത്തിറങ്ങും. ഇ4 എന്റര്‍ടൈന്‍മെന്റ്‌സാണ് 'ഇഷ്‌ക്' പ്രദര്‍ശനത്തിന് എത്തിക്കുന്നത്.


'നോട്ട് എ ലവ് സ്റ്റോറി' എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയുടെ രചന നിര്‍വ്വഹിക്കുന്നത് രതീഷ് രവിയാണ്. 'സിനിമയില്‍ പ്രണയത്തെ വ്യത്യസ്ത രീതിയില്‍ സമീപിക്കാനാണ് ശ്രമിക്കുന്നത്. കണ്ടു പരിചയിച്ചിട്ടില്ലാത്ത മേക്കിംഗ് രീതിയാണ് ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്'- സംവിധായകന്‍ വ്യക്തമാക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസറും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനായി ഈണങ്ങളൊരുക്കുന്നത് ഷാന്‍ റഹ്മാന്‍. തെന്നിന്ത്യന്‍ ഗായകന്‍ സിദ് ശ്രീറാം ആദ്യമായി മലയാളത്തില്‍ അരങ്ങേറുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അന്‍സര്‍ ഷാ. ഇ4 എന്റര്‍ടൈന്‍മെന്റ്സ്, എ. വി. എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ്. ആര്‍. മേത്ത, എ. വി. അനൂപ്, സി. വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. എഡിറ്റിംഗ് കിരണ്‍ ദാസ്.


അതേ സമയം ഷെയ്ന്‍ ഒരു പ്രധാന വേഷത്തിലെത്തിയ 'കുമ്പളങ്ങി നൈറ്റ്സ്' ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന 'വലിയ പെരുന്നാള്‍' ആണ് റിലീസിന് തയ്യാറെടുക്കുന്ന നടന്റെ മറ്റൊരു ചിത്രം. ജീവന്‍ ജോജോ ഒരുക്കുന്ന 'ചിത്രകഥ', ഷാജി. എന്‍. കരുണിന്റെ 'ഓള്' എന്നിവയാണ് ഷെയ്നിന്റെ മറ്റു പ്രൊജക്ടുകള്‍.

ഈ വാർത്ത ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ലൈക്‌ ബട്ടൺ ക്ലിക്ക് ചെയ്യുക

Categories : New Releases |

Recent Posts

ആഷിഖ് അബു ചിത്രം 'വൈറസ്' ട്രെയ്‌ലർ...

മാസങ്ങൾക്കു മുൻപ് കേരളത്തെ വിറപ്പിച്ച നിപ്പയുടെ കഥപറയുന്ന ആഷിഖ് അബു ചിത്രമായ 'വൈറസി'ന്റെ ട്രെയ...

'രാജയും കൂട്ടരുമെത്തി' ; 'മധുരരാജ'യ...

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജയും കൂട്ടരും തീയറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാ...

'ഓട്ടം'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തു...

ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ മഴവില്‍ മനോരമ ചാനലില്‍ നടന്ന നായിക നായകന്...

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍...

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയ...

ത്രസിപ്പിക്കുന്ന ആക്ഷനുമായി 'ട്രിപ്...

ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രിപ്പിള്‍ ത്രെട്ട്. ചിത്ര...

ഹോളിവുഡ് അനിമേഷൻ ചിത്രം ഫ്രോസണ്‍ രണ...

വാള്‍ട് ഡിസ്നിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഫ്രോസണ്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്&#...

പ്രണയ ദിനത്തിൽ എന്‍ ജി കെ ട്രെയിലറു...

സൂര്യ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എന്‍ ജി കെ എന്ന ചിത്രത്തിന്റെ ട്രെയിലർ പു...

'മെഹന്ദി സര്‍ക്കസ്' ട്രെയിലർ പുറത്ത...

ശരവണ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മെഹന്ദി സര്‍ക്കസ്' എന്ന ചിത്രത്തിലെ ട്രെയിലർ അണ...

അഭിമന്യുവിന്റെ ജീവിതകഥ; 'പത്മവ്യൂഹത...

മഹാരാജാസ് കോളെജില്‍ അക്രമികളുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് അഭിമന്യൂവിന്റ...

ഹൊറര്‍ ത്രില്ലര്‍ 'നീയാ 2' ട്രൈലര്‍...

തമിഴില്‍ മറ്റൊരു ഹൊറര്‍ ത്രില്ലര്‍ കൂടി റിലീസിന് ഒരുങ്ങുന്നു. എല്‍. സുരേഷ്...