Select Language Malayalamkeyboard_arrow_down

നയന്‍താരയുടെ മടങ്ങിവരവ്, നിവിന്‍ പോളി നായകന്‍; 'ലവ് ആക്ഷന്‍ ഡ്രാമ' ഓണത്തിനെത്തും

Wednesday, May 15, 2019 @ 03:35 PM

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുാന്ന 'ലവ് ആക്ഷന്‍ ഡ്രാമ' ലാസ്റ്റ് ഷെഡ്യൂള്‍ ചെന്നൈയില്‍ പൂര്‍ത്തിയാകുന്നു. ലഭിക്കുന്ന വിവരമനുസരിച്ച് മെയ് 31-ന് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. നിവിന്‍ പോളി, നയന്‍താര എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്കുള്ള നയന്‍സിന്റെ മടങ്ങി വരവ് കൂടിയാണ് ചിത്രം. റൊമാന്റിക് എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രം ഓണം റിലീസായി പുറത്തിറക്കും.


ദുര്‍ഗ കൃഷ്ണ, ശ്രീനിവാസന്‍, ഉര്‍വ്വശി, രണ്‍ജി പണിക്കര്‍, ജൂഡ് ആന്റണി ജോസഫ്, ബിജു സോപാനം, ധന്യ ബാലകൃഷ്ണന്‍, സുന്ദര്‍രാമു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. 'മലര്‍വാടി' ടീം വീണ്ടും ഒരുമിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നിവിനും അജുവിനും ഒപ്പം 'മലര്‍വാടി'യിലൂടെ അരങ്ങേറിയ ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ഗീവര്‍ഗീസ് ഈപ്പന്‍ എന്നിവരും സിനിമയില്‍ അണിനിരക്കുന്നു.


ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'വടക്കുനോക്കിയന്ത്രം' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ഇതിലെ നായകനും നായികയ്ക്കും. പ്രധാന കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയവും തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ് സിനിമ പങ്കു വയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം പകുതിയോടെ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം നിവിന്റെയും നയന്‍സിന്റെയും തിരക്കുകള്‍ മൂലമാണ് ചിത്രീകരണം വൈകാന്‍ ഇടയായത്. 


അജു വര്‍ഗീസ് നിര്‍മാതാവായി അരങ്ങേറുകയാണ് 'ലവ് ആക്ഷന്‍ ഡ്രാമ'യിലൂടെ. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ ചേര്‍ന്ന് 20 കോടിയുടെ ബഡ്ജറ്റിലാണ് ചിത്രം നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വരികള്‍ക്ക് ഈണം പകരുന്നത് ഷാന്‍ റഹ്മാനാണ്. ഷായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജോമോന്‍. ടി. ജോണ്‍. 


എറണാകുളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളായിരുന്നു സിനിമയുടെ മറ്റു ലൊക്കേഷനുകള്‍. ഓണത്തിന് സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

ഈ വാർത്ത ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ലൈക്‌ ബട്ടൺ ക്ലിക്ക് ചെയ്യുക

Categories : News |

Recent Posts

ആഷിഖ് അബു ചിത്രം 'വൈറസ്' ട്രെയ്‌ലർ...

മാസങ്ങൾക്കു മുൻപ് കേരളത്തെ വിറപ്പിച്ച നിപ്പയുടെ കഥപറയുന്ന ആഷിഖ് അബു ചിത്രമായ 'വൈറസി'ന്റെ ട്രെയ...

'രാജയും കൂട്ടരുമെത്തി' ; 'മധുരരാജ'യ...

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജയും കൂട്ടരും തീയറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാ...

'ഓട്ടം'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തു...

ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ മഴവില്‍ മനോരമ ചാനലില്‍ നടന്ന നായിക നായകന്...

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍...

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയ...

ത്രസിപ്പിക്കുന്ന ആക്ഷനുമായി 'ട്രിപ്...

ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രിപ്പിള്‍ ത്രെട്ട്. ചിത്ര...

ഹോളിവുഡ് അനിമേഷൻ ചിത്രം ഫ്രോസണ്‍ രണ...

വാള്‍ട് ഡിസ്നിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഫ്രോസണ്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്&#...

പ്രണയ ദിനത്തിൽ എന്‍ ജി കെ ട്രെയിലറു...

സൂര്യ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എന്‍ ജി കെ എന്ന ചിത്രത്തിന്റെ ട്രെയിലർ പു...

'മെഹന്ദി സര്‍ക്കസ്' ട്രെയിലർ പുറത്ത...

ശരവണ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മെഹന്ദി സര്‍ക്കസ്' എന്ന ചിത്രത്തിലെ ട്രെയിലർ അണ...

അഭിമന്യുവിന്റെ ജീവിതകഥ; 'പത്മവ്യൂഹത...

മഹാരാജാസ് കോളെജില്‍ അക്രമികളുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് അഭിമന്യൂവിന്റ...

ഹൊറര്‍ ത്രില്ലര്‍ 'നീയാ 2' ട്രൈലര്‍...

തമിഴില്‍ മറ്റൊരു ഹൊറര്‍ ത്രില്ലര്‍ കൂടി റിലീസിന് ഒരുങ്ങുന്നു. എല്‍. സുരേഷ്...