Select Language Malayalamkeyboard_arrow_down

മോഹന്‍ലാലിനെ നായകനാക്കി വിനയന്‍ ചിത്രം; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Tuesday, May 14, 2019 @ 05:23 PM

മലയാള സിനിമയില്‍ ഏറെക്കാലമായി നീണ്ടു നിന്ന പിണക്കങ്ങള്‍ക്കൊടുവില്‍ ഇതാദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രവുമായി വിനയന്‍. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ചുള്ള സൂചന സോഷ്യല്‍ വിനയന്‍ നല്‍കിയത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.


'ആകാശഗംഗ-2'ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ് സംവിധായകന്‍ ഇപ്പോള്‍. ഈ സിനിമയുടെ ചിത്രീകരണത്തിനു ശേഷമായിരിക്കും മോഹന്‍ലാല്‍ ചിത്രത്തിന്റെ വര്‍ക്കുകളിലേയ്ക്ക് കടക്കുക. പുതിയ ചിത്രം സംബന്ധിച്ച് മോഹന്‍ലാലുമായി പ്രാഥമിക ചര്‍ച്ചയും അദ്ദേഹം നടത്തിയിരുന്നു. കരിയറില്‍ ആദ്യമായാണ് വിനയന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കാന്‍ പോകുന്നത്. അതിന്റെ സന്തോഷവും വിനയന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരുന്നു.


'കഥയെ കുറിച്ചുള്ള അന്തിമ തീരുമാനമായിട്ടുണ്ട്. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ആയിരിക്കും ഇത്. പുതിയ ചിത്രത്തിന്റെ തിരക്കുകള്‍ക്കു ശേഷം മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കുകളിലേയ്ക്ക് കടക്കും'-വിനയന്‍ പറഞ്ഞു.


അതേ സമയം 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' എന്ന പുതിയ സിനിമയുടെ തിരക്കുകളുമായി തൃശൂരിലാണ് മോഹന്‍ലാല്‍. ശേഷം ജൂണ്‍ 25-ന് സിദ്ധീഖ് ചിത്രമായ 'ബിഗ് ബ്രദറി'ല്‍ ജോയിന്‍ ചെയ്യും. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


നിലവില്‍ പ്രിയദര്‍ശന്റെ 'മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹ'മാണ് ചിത്രീകരണം പൂര്‍ത്തിയായ മോഹന്‍ലാല്‍ ചിത്രം. ചരിത്ര സിനിമയായി ഒരുങ്ങുന്ന സിനിമയില്‍ മരയ്ക്കാര്‍ എന്ന ടൈറ്റില്‍ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക. പോസ്റ്റ്-പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനം പുറത്തിറങ്ങും.
ഈ വാർത്ത ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ലൈക്‌ ബട്ടൺ ക്ലിക്ക് ചെയ്യുക

Categories : News |

Recent Posts

ആഷിഖ് അബു ചിത്രം 'വൈറസ്' ട്രെയ്‌ലർ...

മാസങ്ങൾക്കു മുൻപ് കേരളത്തെ വിറപ്പിച്ച നിപ്പയുടെ കഥപറയുന്ന ആഷിഖ് അബു ചിത്രമായ 'വൈറസി'ന്റെ ട്രെയ...

'രാജയും കൂട്ടരുമെത്തി' ; 'മധുരരാജ'യ...

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജയും കൂട്ടരും തീയറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാ...

'ഓട്ടം'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തു...

ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ മഴവില്‍ മനോരമ ചാനലില്‍ നടന്ന നായിക നായകന്...

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍...

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയ...

ത്രസിപ്പിക്കുന്ന ആക്ഷനുമായി 'ട്രിപ്...

ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രിപ്പിള്‍ ത്രെട്ട്. ചിത്ര...

ഹോളിവുഡ് അനിമേഷൻ ചിത്രം ഫ്രോസണ്‍ രണ...

വാള്‍ട് ഡിസ്നിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഫ്രോസണ്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്&#...

പ്രണയ ദിനത്തിൽ എന്‍ ജി കെ ട്രെയിലറു...

സൂര്യ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എന്‍ ജി കെ എന്ന ചിത്രത്തിന്റെ ട്രെയിലർ പു...

'മെഹന്ദി സര്‍ക്കസ്' ട്രെയിലർ പുറത്ത...

ശരവണ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മെഹന്ദി സര്‍ക്കസ്' എന്ന ചിത്രത്തിലെ ട്രെയിലർ അണ...

അഭിമന്യുവിന്റെ ജീവിതകഥ; 'പത്മവ്യൂഹത...

മഹാരാജാസ് കോളെജില്‍ അക്രമികളുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് അഭിമന്യൂവിന്റ...

ഹൊറര്‍ ത്രില്ലര്‍ 'നീയാ 2' ട്രൈലര്‍...

തമിഴില്‍ മറ്റൊരു ഹൊറര്‍ ത്രില്ലര്‍ കൂടി റിലീസിന് ഒരുങ്ങുന്നു. എല്‍. സുരേഷ്...