Select Language Malayalamkeyboard_arrow_down

മലയാളത്തിലെ ഏറ്റവും വലിയ വിജയമായി ലൂസിഫര്‍; 16 മുതല്‍ പ്രൈം വീഡിയോയില്‍

Wednesday, May 15, 2019 @ 04:52 PM

മോഹന്‍ലാല്‍ നായകനായ 'ലൂസിഫര്‍' വമ്പന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. മലയാള സിനിമയിലെ ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡും ഇതോടെ ലൂസിഫറിന്റെ പേരിലായി. സിനിമയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 190 കോടിയിലെത്തി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം 50-ാം ദിനം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. ലൂസിഫറിന്റെ 50-ാം ദിവസമായ മെയ് 16-ന് ചിത്രം ആമസോണ്‍ പ്രൈമില്‍ ഡിജിറ്റല്‍ പ്രദര്‍ശനം ആരംഭിക്കും.


പ്രിഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. ലോകമലയാളികള്‍ ആവേശത്തോടെ സ്വീകരിച്ച സിനിമ, ആദ്യമായി 200 കോടി നേടുന്ന ചിത്രം എന്ന അപൂര്‍വ്വ നേട്ടത്തിനരികെയാണ്. കേരളത്തില്‍ മാത്രം 400-ല്‍ അധികം തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം തുടരുന്നത്. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന സൂചനയും അണിയറക്കാര്‍ നല്‍കിക്കഴിഞ്ഞു.


മാര്‍ച്ച് 28-ന് പുറത്തിറങ്ങിയ ചിത്രം എട്ടു ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷന്‍ 100 കോടി പിന്നിട്ടിരുന്നു. ഏറ്റവും വേഗത്തില്‍ കോടി ക്ലബിലെത്തിയ ചിത്രം അന്തര്‍ദേശീയ റിലീസിങ് സെന്ററുകളിലും ചിത്രം മികച്ച കളക്ഷനോടെ തന്നെയാണ് മുന്നേറ്റം തുടരുന്നത്. മോഹന്‍ലാലിന്റെ ഗംഭീര സ്‌ക്രീന്‍ പ്രസന്‍സും മികച്ച മേക്കിംഗും തിരക്കഥയും സിനിമയ്ക്ക് ഏറെ ഗുണകരമായി. ഇന്ത്യയ്ക്കു പുറമെ യു. എസ്, യു. കെ, ഓസ്ട്രേലിയ, ന്യൂസിലന്റ്, ജി. സി. സി രാജ്യങ്ങള്‍, സിംഗപ്പൂര്‍ തുടങ്ങി നിരവധി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു.


മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയി, സച്ചിന്‍ ഖഡേക്കര്‍, സായി കുമാര്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ഫാസില്‍, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

ഈ വാർത്ത ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ലൈക്‌ ബട്ടൺ ക്ലിക്ക് ചെയ്യുക

Categories : News |

Recent Posts

ആഷിഖ് അബു ചിത്രം 'വൈറസ്' ട്രെയ്‌ലർ...

മാസങ്ങൾക്കു മുൻപ് കേരളത്തെ വിറപ്പിച്ച നിപ്പയുടെ കഥപറയുന്ന ആഷിഖ് അബു ചിത്രമായ 'വൈറസി'ന്റെ ട്രെയ...

'രാജയും കൂട്ടരുമെത്തി' ; 'മധുരരാജ'യ...

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജയും കൂട്ടരും തീയറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാ...

'ഓട്ടം'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തു...

ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ മഴവില്‍ മനോരമ ചാനലില്‍ നടന്ന നായിക നായകന്...

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍...

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയ...

ത്രസിപ്പിക്കുന്ന ആക്ഷനുമായി 'ട്രിപ്...

ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രിപ്പിള്‍ ത്രെട്ട്. ചിത്ര...

ഹോളിവുഡ് അനിമേഷൻ ചിത്രം ഫ്രോസണ്‍ രണ...

വാള്‍ട് ഡിസ്നിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഫ്രോസണ്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്&#...

പ്രണയ ദിനത്തിൽ എന്‍ ജി കെ ട്രെയിലറു...

സൂര്യ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എന്‍ ജി കെ എന്ന ചിത്രത്തിന്റെ ട്രെയിലർ പു...

'മെഹന്ദി സര്‍ക്കസ്' ട്രെയിലർ പുറത്ത...

ശരവണ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മെഹന്ദി സര്‍ക്കസ്' എന്ന ചിത്രത്തിലെ ട്രെയിലർ അണ...

അഭിമന്യുവിന്റെ ജീവിതകഥ; 'പത്മവ്യൂഹത...

മഹാരാജാസ് കോളെജില്‍ അക്രമികളുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് അഭിമന്യൂവിന്റ...

ഹൊറര്‍ ത്രില്ലര്‍ 'നീയാ 2' ട്രൈലര്‍...

തമിഴില്‍ മറ്റൊരു ഹൊറര്‍ ത്രില്ലര്‍ കൂടി റിലീസിന് ഒരുങ്ങുന്നു. എല്‍. സുരേഷ്...