Select Language Malayalamkeyboard_arrow_down

സന്തോഷ് ശിവന്റെ 'ജാക്ക് ആന്‍ഡ് ജില്‍' പൂര്‍ത്തിയാകുന്നു; ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍

Wednesday, May 15, 2019 @ 12:27 PM

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന 'ജാക്ക് ആന്‍ഡ് ജില്‍' ലാസ്റ്റ് ഷെഡ്യൂളില്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു സയന്‍സ് ഫിക്ഷന്‍ സ്വഭാവത്തിലുള്ള ത്രില്ലറാണെന്നാണ് പുറത്തു വരുന്ന വിവരം. കാളിദാസ് ഒരു സയന്റിസ്റ്റിന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. എസ്‌തേര്‍ അനില്‍ കാളിദാസിന്റെ നായികയാകുന്നു. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ഉദ്ദേശിക്കുന്നത്.


ആലപ്പുഴയ്ക്കു പുറമെ ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാകുന്നത്. മഞ്ജു വാര്യര്‍ ഇതിനോടകം തന്റെ ഭാഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഷൂട്ടിംഗ് വേളയിലെ ലൊക്കേഷന്‍ ചിത്രങ്ങളും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരുന്നു. 7 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധായകനായി മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നതും അദ്ദേഹം തന്നെ.


നെടുമുടി വേണു, എസ്തേര്‍ അനില്‍, അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഷെയ്ലീ കൃഷന്‍, ഗോകുല്‍ ആനന്ദ്, അമിത് മോഹന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നത്. സംഗീത സംവിധാനം ഒരുക്കുന്നത് ഗോപി സുന്ദര്‍, പുതുമുഖം റാം സുരേന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ്. 


കേരളത്തിനു പുറമെ വിദേശികളായ സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിനായി അണിനിരക്കും. എഡിറ്റിംഗ് രഞ്ജിത് ടച്ച് റിവര്‍. ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് ചിത്രത്തിന്റെ നിര്‍മാണം. കേരളത്തിനു പുറമെ തമിഴിലും ചിത്രം പുറത്തിറക്കാനാണ് നീക്കം.


അതേ സമയം സഹോദരന്‍ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന വേഷം ചെയ്യാന്‍ ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകുന്നു. മോഹന്‍ലാല്‍ നായകനാകുന്ന 'മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം' പൂര്‍ത്തിയാക്കിയ മഞ്ജു, തമിഴില്‍ അരങ്ങേറ്റം കുറിച്ച് ധനുഷിന്റെ നായികയായി വേഷമിടുന്ന 'അസുരന്‍' ന്റെ തിരക്കുകളിലാണ്.


ഈ വാർത്ത ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ലൈക്‌ ബട്ടൺ ക്ലിക്ക് ചെയ്യുക

Categories : News |

Recent Posts

ആഷിഖ് അബു ചിത്രം 'വൈറസ്' ട്രെയ്‌ലർ...

മാസങ്ങൾക്കു മുൻപ് കേരളത്തെ വിറപ്പിച്ച നിപ്പയുടെ കഥപറയുന്ന ആഷിഖ് അബു ചിത്രമായ 'വൈറസി'ന്റെ ട്രെയ...

'രാജയും കൂട്ടരുമെത്തി' ; 'മധുരരാജ'യ...

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജയും കൂട്ടരും തീയറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാ...

'ഓട്ടം'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തു...

ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ മഴവില്‍ മനോരമ ചാനലില്‍ നടന്ന നായിക നായകന്...

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍...

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയ...

ത്രസിപ്പിക്കുന്ന ആക്ഷനുമായി 'ട്രിപ്...

ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രിപ്പിള്‍ ത്രെട്ട്. ചിത്ര...

ഹോളിവുഡ് അനിമേഷൻ ചിത്രം ഫ്രോസണ്‍ രണ...

വാള്‍ട് ഡിസ്നിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഫ്രോസണ്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്&#...

പ്രണയ ദിനത്തിൽ എന്‍ ജി കെ ട്രെയിലറു...

സൂര്യ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എന്‍ ജി കെ എന്ന ചിത്രത്തിന്റെ ട്രെയിലർ പു...

'മെഹന്ദി സര്‍ക്കസ്' ട്രെയിലർ പുറത്ത...

ശരവണ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മെഹന്ദി സര്‍ക്കസ്' എന്ന ചിത്രത്തിലെ ട്രെയിലർ അണ...

അഭിമന്യുവിന്റെ ജീവിതകഥ; 'പത്മവ്യൂഹത...

മഹാരാജാസ് കോളെജില്‍ അക്രമികളുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് അഭിമന്യൂവിന്റ...

ഹൊറര്‍ ത്രില്ലര്‍ 'നീയാ 2' ട്രൈലര്‍...

തമിഴില്‍ മറ്റൊരു ഹൊറര്‍ ത്രില്ലര്‍ കൂടി റിലീസിന് ഒരുങ്ങുന്നു. എല്‍. സുരേഷ്...