Select Language Malayalamkeyboard_arrow_down

ജയസൂര്യയുടെ 'തൃശൂര്‍ പൂരം' ഉടന്‍ തുടങ്ങും; കൂടുതല്‍ വിശേഷങ്ങളുമായി അണിയറക്കാര്‍

Wednesday, May 15, 2019 @ 01:25 PM

'ആട്-2' ന് ശേഷം ജയസൂര്യയെ നായകനാക്കി ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം ഇന്നലെയാണ് നടന്നത്. 'തൃശൂര്‍ പൂരം' എന്നു പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് വര്‍ണ്ണശബളമായ പൂരത്തിന്റെ സാന്നിധ്യത്തില്‍ വച്ച് തന്നെയാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ചിത്രത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളുമായി എത്തിയിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തില്‍ റൗണ്ട് ജയന്‍ എന്ന മാസ് കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ആക്ഷന്‍ മൂഡില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.


നവാഗതനായ രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കാനാണ് ശ്രമിക്കുന്നത്. സംഗീത സംവിധായകനായ രതീഷ് വേഗ ആദ്യമായി തിരക്കഥാകൃത്താകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 'രണ്ടു വര്‍ഷത്തോളമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. തൃശൂരിന്റെ സാമൂഹിക-സാംസ്‌ക്കാരിക പശ്ചാത്തലമാണ് ചിത്രത്തിന്. തൊണ്ണൂറുകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും കൈകാര്യം ചെയ്ത കഥാപാത്രങ്ങളിലെ മാസ് ഘടകം ജയന്റെ വേഷത്തിലുണ്ടാകും'-രതീഷ് വേഗ പറയുന്നു.


ബിഗ് ബോസ് ഫെയിം സാബു മോന്‍ അബ്ദുസമദ് ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന് യോജിച്ച ചില വേഷങ്ങള്‍ക്കായി തൃശൂരില്‍ വച്ച് ഒരു ഓഡിഷനും നടത്തും. 'തൃശൂര്‍ പൂരവും ചിത്രത്തിലെ ഒരു സുപ്രധാന ഘടകമാണ്. കൊടിയേറ്റവും വെടിക്കെട്ടും എല്ലാം അതേ എനര്‍ജിയോടെ ചിത്രത്തിലുണ്ടാകും'-നിര്‍മാതാവ് വിജയ് ബാബു പറഞ്ഞു.


ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. ഫ്രൈഡേ ഫിലിംസിനൊപ്പമുള്ള ജയസൂര്യയുടെ നാലാമത്തെ ചിത്രം കൂടിയാണ് 'തൃശൂര്‍ പൂരം'. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് രതീഷ് വേഗ. 'പുണ്യാളന്‍' സീരീസിന് ശേഷം തൃശൂര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ജയസൂര്യ ചിത്രം കൂടിയാണിത്.

ഈ വാർത്ത ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ലൈക്‌ ബട്ടൺ ക്ലിക്ക് ചെയ്യുക

Categories : News |

Recent Posts

ആഷിഖ് അബു ചിത്രം 'വൈറസ്' ട്രെയ്‌ലർ...

മാസങ്ങൾക്കു മുൻപ് കേരളത്തെ വിറപ്പിച്ച നിപ്പയുടെ കഥപറയുന്ന ആഷിഖ് അബു ചിത്രമായ 'വൈറസി'ന്റെ ട്രെയ...

'രാജയും കൂട്ടരുമെത്തി' ; 'മധുരരാജ'യ...

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജയും കൂട്ടരും തീയറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാ...

'ഓട്ടം'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തു...

ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ മഴവില്‍ മനോരമ ചാനലില്‍ നടന്ന നായിക നായകന്...

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍...

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയ...

ത്രസിപ്പിക്കുന്ന ആക്ഷനുമായി 'ട്രിപ്...

ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രിപ്പിള്‍ ത്രെട്ട്. ചിത്ര...

ഹോളിവുഡ് അനിമേഷൻ ചിത്രം ഫ്രോസണ്‍ രണ...

വാള്‍ട് ഡിസ്നിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഫ്രോസണ്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്&#...

പ്രണയ ദിനത്തിൽ എന്‍ ജി കെ ട്രെയിലറു...

സൂര്യ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എന്‍ ജി കെ എന്ന ചിത്രത്തിന്റെ ട്രെയിലർ പു...

'മെഹന്ദി സര്‍ക്കസ്' ട്രെയിലർ പുറത്ത...

ശരവണ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മെഹന്ദി സര്‍ക്കസ്' എന്ന ചിത്രത്തിലെ ട്രെയിലർ അണ...

അഭിമന്യുവിന്റെ ജീവിതകഥ; 'പത്മവ്യൂഹത...

മഹാരാജാസ് കോളെജില്‍ അക്രമികളുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് അഭിമന്യൂവിന്റ...

ഹൊറര്‍ ത്രില്ലര്‍ 'നീയാ 2' ട്രൈലര്‍...

തമിഴില്‍ മറ്റൊരു ഹൊറര്‍ ത്രില്ലര്‍ കൂടി റിലീസിന് ഒരുങ്ങുന്നു. എല്‍. സുരേഷ്...