Select Language Malayalamkeyboard_arrow_down

ആഷിഖ് അബു ചിത്രം 'വൈറസ്' ട്രെയ്‌ലർ പുറത്തുവിട്ടു

Saturday, Apr 27, 2019 @ 06:29 PM

മാസങ്ങൾക്കു മുൻപ് കേരളത്തെ വിറപ്പിച്ച നിപ്പയുടെ കഥപറയുന്ന ആഷിഖ് അബു ചിത്രമായ 'വൈറസി'ന്റെ ട്രെയ്‌ലറെത്തി. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രൈലെർ തരംഗമാവുകയായിരുന്നു. കേരളം നിപ്പയെ അറിഞ്ഞതും ഭയപ്പെട്ടതും അതിജീവിച്ചതും ഒരിക്കല്‍ കൂടി അനുഭവിക്കുകയാണ് ചിത്രത്തിന്‍റെ ട്രെയ്‌ലറിലൂടെ.
Image result for Virus malayalam film trailer

റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച്‌ മരിച്ച സിസ്റ്റര്‍ ലിനിയായി എത്തുന്നത്. 'ആള്‍ക്കാര്‍ക്ക് അസുഖം വന്നാല്‍ നോക്കാതിരിക്കാനാവുമോയെന്ന' റിമയുടെ വാക്കുകള്‍ വേദനയാകുന്നു. നിപ്പാ വെെറസ് ബാധയുടെ സമയത്തെ കോഴിക്കോട് നിവാസികളുടെ ജീവിതവും ദൃശ്യങ്ങളില്‍ കാണാം. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്ബീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.
Image result for Virus malayalam film trailer

ഒപിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.രാജീവ് രവിയാണ് 'വൈറസി'ന്‍റെ ഛായാഗ്രാഹണം. മുഹ്‌സിന്‍ പരാരി സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. യുവ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍.

ഈ വാർത്ത ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ലൈക്‌ ബട്ടൺ ക്ലിക്ക് ചെയ്യുക

Categories : Trailers | News |

Recent Posts

ആഷിഖ് അബു ചിത്രം 'വൈറസ്' ട്രെയ്‌ലർ...

മാസങ്ങൾക്കു മുൻപ് കേരളത്തെ വിറപ്പിച്ച നിപ്പയുടെ കഥപറയുന്ന ആഷിഖ് അബു ചിത്രമായ 'വൈറസി'ന്റെ ട്രെയ...

'രാജയും കൂട്ടരുമെത്തി' ; 'മധുരരാജ'യ...

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജയും കൂട്ടരും തീയറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാ...

'ഓട്ടം'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തു...

ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ മഴവില്‍ മനോരമ ചാനലില്‍ നടന്ന നായിക നായകന്...

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍...

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയ...

ത്രസിപ്പിക്കുന്ന ആക്ഷനുമായി 'ട്രിപ്...

ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രിപ്പിള്‍ ത്രെട്ട്. ചിത്ര...

ഹോളിവുഡ് അനിമേഷൻ ചിത്രം ഫ്രോസണ്‍ രണ...

വാള്‍ട് ഡിസ്നിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഫ്രോസണ്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്&#...

പ്രണയ ദിനത്തിൽ എന്‍ ജി കെ ട്രെയിലറു...

സൂര്യ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എന്‍ ജി കെ എന്ന ചിത്രത്തിന്റെ ട്രെയിലർ പു...

'മെഹന്ദി സര്‍ക്കസ്' ട്രെയിലർ പുറത്ത...

ശരവണ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മെഹന്ദി സര്‍ക്കസ്' എന്ന ചിത്രത്തിലെ ട്രെയിലർ അണ...

അഭിമന്യുവിന്റെ ജീവിതകഥ; 'പത്മവ്യൂഹത...

മഹാരാജാസ് കോളെജില്‍ അക്രമികളുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് അഭിമന്യൂവിന്റ...

ഹൊറര്‍ ത്രില്ലര്‍ 'നീയാ 2' ട്രൈലര്‍...

തമിഴില്‍ മറ്റൊരു ഹൊറര്‍ ത്രില്ലര്‍ കൂടി റിലീസിന് ഒരുങ്ങുന്നു. എല്‍. സുരേഷ്...