Select Language Malayalamkeyboard_arrow_down

വിഘ്‌നേശ് ശിവയ്‌ക്കൊപ്പം ബര്‍ത്ത്‌ഡേ ആഘോഷിച്ച് നയന്‍സ് : ചിത്രങ്ങള്‍ വൈറല്‍

Monday, Nov 19, 2018 @ 03:10 PM

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇത്തവണയും ജന്‍മദിനം ആഘോഷിച്ചത് പ്രിയകാമുകൻ വിഘ്‌നേശ് ശിവയ്‌ക്കൊപ്പം. ഉടന്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്ന ഇരുവരും ചേര്‍ന്ന് ജന്‍മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

എന്റെ തങ്കത്തിന് ചെറിയൊരു സര്‍പ്രൈസ് എന്ന ക്യാപ്ഷനോടെ വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ എഴുതിയ കേക്കില്‍ ക്ലാപ്പ് ബോര്‍ഡും കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. കേക്കിന്റെ മുകളില്‍ ഒമ്ബത് എന്ന് എഴുതിയ ഒരു ചെറിയ കേക്കും ഒരുക്കിയിട്ടുണ്ടായിരുന്നു.

പിറന്നാള്‍ ആഘോഷത്തിന് നന്ദി അറിയിച്ച്‌ നയന്‍സ് എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലായിരുന്നു താരത്തിന്റെ പ്രതികരണം. "മനോഹരമായ സര്‍പ്രൈസിന് നന്ദി. നീയുമൊത്തുള്ള മറ്റൊരു പിറന്നാള്‍ ദിനം. അവസാനം വരെയും", നയന്‍താര കുറിച്ചു.

34 വയസിലെത്തിയ നയന്‍സ് കരിയറിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. താരം മുഖ്യവേഷത്തിലെത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. നേരത്തെ താരത്തിന് ജന്മദിനസമ്മാനമായി സൈര നരസിംഹ റെഡ്ഡിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ചിത്രത്തിൻറെ അണിയറക്കാർ പുറത്തുവിട്ടിരുന്നു.

ഈ വാർത്ത ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ലൈക്‌ ബട്ടൺ ക്ലിക്ക് ചെയ്യുക

Categories : News | Photos - Others |

Recent Posts

ആഷിഖ് അബു ചിത്രം 'വൈറസ്' ട്രെയ്‌ലർ...

മാസങ്ങൾക്കു മുൻപ് കേരളത്തെ വിറപ്പിച്ച നിപ്പയുടെ കഥപറയുന്ന ആഷിഖ് അബു ചിത്രമായ 'വൈറസി'ന്റെ ട്രെയ...

'രാജയും കൂട്ടരുമെത്തി' ; 'മധുരരാജ'യ...

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജയും കൂട്ടരും തീയറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാ...

'ഓട്ടം'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തു...

ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ മഴവില്‍ മനോരമ ചാനലില്‍ നടന്ന നായിക നായകന്...

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍...

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയ...

ത്രസിപ്പിക്കുന്ന ആക്ഷനുമായി 'ട്രിപ്...

ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രിപ്പിള്‍ ത്രെട്ട്. ചിത്ര...

ഹോളിവുഡ് അനിമേഷൻ ചിത്രം ഫ്രോസണ്‍ രണ...

വാള്‍ട് ഡിസ്നിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഫ്രോസണ്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്&#...

പ്രണയ ദിനത്തിൽ എന്‍ ജി കെ ട്രെയിലറു...

സൂര്യ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എന്‍ ജി കെ എന്ന ചിത്രത്തിന്റെ ട്രെയിലർ പു...

'മെഹന്ദി സര്‍ക്കസ്' ട്രെയിലർ പുറത്ത...

ശരവണ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മെഹന്ദി സര്‍ക്കസ്' എന്ന ചിത്രത്തിലെ ട്രെയിലർ അണ...

അഭിമന്യുവിന്റെ ജീവിതകഥ; 'പത്മവ്യൂഹത...

മഹാരാജാസ് കോളെജില്‍ അക്രമികളുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് അഭിമന്യൂവിന്റ...

ഹൊറര്‍ ത്രില്ലര്‍ 'നീയാ 2' ട്രൈലര്‍...

തമിഴില്‍ മറ്റൊരു ഹൊറര്‍ ത്രില്ലര്‍ കൂടി റിലീസിന് ഒരുങ്ങുന്നു. എല്‍. സുരേഷ്...